Saturday, July 23, 2011

മെഡിക്കല്‍ ക്യാമ്പില്‍ നിന്ന്

തവനൂര്‍ KMGVHSS സയന്‍സ് ക്ലബിന്റെയും NSS (National Service Scheme) യൂണിന്റെയും ആഭിമുഖ്യത്തില്‍ നടനന്ന സൗജന്യ നേത്രപരിശോധന ക്യാമ്പിന്റെയും രക്തഗ്രൂപ്പ് നിര്‍ണ്ണയക്യാമ്പിന്റെയും ചില ദൃശ്യങ്ങള്‍







Tuesday, July 19, 2011

NATURE CLUB INAUGURATION


Dr.Habeeb Rahman Head of Krishi Vijnan Kendra Malappuram Inaugurates the activities of Nature Club 2011-12
നേച്വര്‍ ക്ലബിന്റെ ഉദ്ഘാടനം വിവിധ പരിപാടികളോടെ സ്കൂളില്‍ നടന്നു. തവനൂര്‍ കാര്‍ഷിക കോളേജിലെ പ്രൊഫസര്‍ ശ്രീ.ഹബീബ് റഹാമാന്‍ സ്കൂള്‍ ലീഡര്‍ക്ക് തുണി സ‍ഞ്ചി നല്‍കികൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്യപ്പെട്ടത്. പ്രിനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. PTA പ്രസിഡന്റ് ശ്രീ.മോഹനന്‍ നായര്‍, HSS പ്രിന്‍സിപ്പാള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശ്രീമതി.സുധ കുട്ടികളോട് സംസാരിച്ചു. ശ്രീമതി.സുജ വിവിധതരം ഇലക്കറികളും പച്ചക്കറികളും അവയുടെ ഔഷധഗുണങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തികൊടുത്തു. കുട്ടികള്‍ അവതരിപ്പിച്ച പ്രകൃതിഗീതം പരിപാടിക്ക് മാറ്റുകൂട്ടി. പ്രിന്‍സിപ്പാള്‍ ശ്രീമതി.കമലം പ്രകൃതിജീവനത്തിന്റെ പ്രാധാന്യം വിവരിച്ചു. ലേഖ.സി.പി. നന്ദി പറഞ്ഞു.

PLASTIC ERADICATION CAMPAIGN BY NSS UNIT

NO PLASTIC

മെഡിക്കല്‍ ക്യാമ്പ്

Friday, July 15, 2011

താളവര്‍ണ്ണലയം

എടപ്പാള്‍ ഉപജില്ല വിദ്യാരംഗം ഉദ്ഘാടനം
ജുഗല്‍ബന്ദി തീര്‍ത്ത താളലയങ്ങളുടെ പശ്ചാത്തലത്തില്‍ പ്രശസ്തചിത്രകാരന്‍ ബസന്ത് പെരിങ്ങോട് തീര്‍ത്ത വര്‍ണ്ണ വിസ്മയത്തോടെയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന എടപ്പാള്‍ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.
താളവര്‍ണ്ണലയത്തിന്റെ മായികപ്രപഞ്ചം സൃഷ്ടിച്ച കലാകാരന്‍മാര്‍ 
സന്തൂര്‍ - ഹരി ആലംകോട്
വയലിന്‍- സുരേന്ദ്രന്‍
വായ്പ്പാട്ട- ഉമ
തബല -സജിന്‍ലാല്‍
ഘടം -പ്രണവ്
ഇടക്ക -ശ്യാം
തിമില -സന്തോഷ്
ചിത്രരചന - ബസന്ത് പെരിങ്ങോട്
 

Wednesday, July 6, 2011

രസതന്ത്രോത്സവം

ജൂലൈ 4 മാഡം ക്യൂറി ദിനത്തില്‍ KMGVHSS ലെ ശാസ്ത്ര ക്ലബ് ഉദ്ഘാടനം നടന്നു.  രസതന്ത്രോത്സവത്തിന് Dr.ബ്രിജേഷ് നേതൃത്വം നല്‍കി.
Dr.ബ്രിജേഷ് സംസാരിക്കുന്നു


കുട്ടികള്‍ രസതന്ത്രോല്‍സവത്തില്‍

Tuesday, July 5, 2011

അനഘ സുഹറയായപ്പോള്‍


 വ്യത്യസ്തമായൊരു ബഷീര്‍ അനുസ്മരണം
 





തവനൂര്‍ കെ.എം.ജി.വി.എച്ച്.എസ്.എസിലെ ബഷീര്‍ ദിനാഘോഷം തികച്ചും വ്യത്യസ്തമായിരുന്നു. ബഷീറിന്റെ മാനസപുത്രിമാരിലൊരാളായ സുഹറായായി 10 A യിലെ അനഘ രംഗത്തെത്തി, ബഷീര്‍ കഥാപാത്രങ്ങളുടെ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബഷീര്‍ അനുസ്മരണം നടന്നു.

Friday, July 1, 2011

100 ചിത്രങ്ങളും 100 കവിതകളും

വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സര്‍ഗ്ഗാത്ക കഴിവുകളായ 
ചിത്രങ്ങളും  കവിതകളും പുസ്തകരൂപത്തില്‍
പ്രസിദ്ധീകരിക്കുന്നു.
100 ചിത്രങ്ങള്‍ 100 കവിതകള്‍